Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ വാക്സിൻ വിതരണം മകരസംക്രാന്തിയിൽ -യോഗി ആദിത്യനാഥ്
ലഖ്നോ: ഉത്തർ പ്രദേശിൽ കോവിഡ് വാക്സിൻ വിതരണം മകരസംക്രാന്തി ദിവസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഖോരക്പൂരിലെ ഉദ്ഘാടന ചടങ്ങിലാണ് യോഗി ഇക്കാര്യം പറഞ്ഞത്. കോവിഡ് വാക്സിൻെറ ആദ്യഘട്ടത്തിലെ ഡ്രൈ റൺ യു.പിയിലെ ആറു ആശുപത്രികളിലായി നടന്ന ശേഷമാണ് യോഗിയുടെ പ്രതികരണം.
അമേരിക്ക, ബ്രിട്ടൻ പോലെയുള്ള രാഷ്ട്രങ്ങൾ 10 മാസമായി മഹാമാരിക്കെതിരെ പോരാടുകയാണെന്നും, രാജ്യവും ഉത്തർ പ്രദേശും കേന്ദ്ര സർക്കാറിൻെറ പിന്തുണയോടെ ഇതിനെ മറികടന്നെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ കോവിഡ് നിരക്ക് കുറഞ്ഞതായും ഉടനെതന്നെ ഈ മഹാമാരിയെ പൂർണമായും കീഴടക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.