Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ 3,827 പേർക്ക് കൂടി കോവിഡ്
മുംബൈ: മഹാരാഷ്ട്രയിൽ 3,827 പേർക്ക് കൂടി കോവിഡ്. 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 142 പേർ മരിച്ചു. ഇത്രയും രോഗികളെ കണ്ടെത്തുന്നത് ആദ്യമായാണ്. ഇതിൽ 114 മരണവും 1264 പുതിയ രോഗികളും മുംബൈയിലാണ്.
മഹാരാഷ്ട്രയിൽ ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1, 24, 334 ഉം മരണം 5,893 ഉം ആയി ഉയർന്നു. 62,773 പേർ ഇതിനകം രോഗ മുക്തരായി. ആകെ 64, 139 രോഗികളാണ് മുംബൈയിലുള്ളത്.
ഇതുവരെ 3,425 കോവിഡ് രോഗികൾ മരിച്ചു. ധാരാവിയിൽ വെള്ളിയാഴ്ച 17 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ധാരാവിയിലെ രോഗികളുടെ എണ്ണം 2151 ആയി. 78 പേരാണ് ഇതുവരെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.