ന്യൂഡൽഹി: യു.കെ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് കേന്ദ്രസർക്കാർ. ഇതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആർ.ടി-പി.സി.ആർ പരിശോധനയാണ് യു.കെയിൽ നിന്നെത്തുന്നവർ നടത്തേണ്ടത്.
ജനുവരി 30 വരെയായിരിക്കും പുതിയ നിബന്ധന ബാധകമാക്കുക. അതിന് ശേഷം സ്ഥിതി വിലയിരുത്തി സർക്കാർ തീരുമാനം പുനഃപരിശോധിക്കും. യു.കെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം. യാത്രക്ക് 72 മണിക്കൂർ മുമ്പ് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം വിമാനത്തിൽ കയറാൻ അനുവദിച്ചാൽ മതിയെന്ന് കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലും ജാഗ്രത തുടരുകയാണ്. വൈറസ് കണ്ടെത്തിയതിന് പിന്നാലെ യു.കെ വിമാനങ്ങളുടെ സർവീസ് ഇന്ത്യ നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.