കോവിഡ്​: ചൊവ്വാഴ്ച രാജ്യ വ്യാപക മോക്​ഡ്രിൽ

ന്യൂ​ഡ​ൽ​ഹി: നി​ര​വ​ധി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ വീ​ണ്ടും കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി മോ​ക്​​ഡ്രി​ൽ ന​ട​ത്താ​ൻ ​ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, പി.​എ​സ്.​എ പ്ലാ​ന്‍റു​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി എ​ന്നി​വ​യു​ൾ​പ്പെ​ടെ ആ​ശു​പ​ത്രി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ മോ​ക്​​ഡ്രി​ൽ. മ​ൻ​സു​ഖ്​ മാ​ണ്ഡ​വ്യ മോ​ക്​​ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​കും.

വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം ​വി​ളി​ച്ച കേ​ന്ദ്രം സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​ഴാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗ​വും ന​ട​ന്നു. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കേ​സ്​ കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ കു​റ​യു​ന്നു​വെ​ന്നാ​ണ്​ കേ​ന്ദ്ര വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Covid-Nationwide mock drill on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.