കോവിഡ്​: ഹോമിയോ ഡോക്​ടർമാർക്കും മരുന്ന്​ നൽകാം -സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡിനെതിരായ പ്രതിരോധം, രോഗശമനം, ആരോഗ്യപരിപാലനം എന്നിവക്കുള്ള മരുന്നുകൾ ഹോമിയോപ്പതി മെഡിക്കൽ പ്രാക്ടീഷണർമാർക്ക് നൽകാമെന്ന്​ സുപ്രീംകോടതി. അതേസമം, സർക്കാർ നിർദേശമുള്ളതിനാൽ കോവിഡ്​ ഭേദമാകുമെന്ന് അവകാശപ്പെടാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മാർച്ച്​ ആറിന്​ ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ്​ ചികിത്സ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ജസ്​റ്റിസുമാരായ അശോക് ഭൂഷൺ, ആർ‌.എസ്. റെഡ്ഡി, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മരുന്ന്​ നൽകേണ്ടത് യോഗ്യതയുള്ള ഡോക്​ടർമാർ മാത്രമാണ്.

ഹോ​മി​യോ അ​ട​ക്കം ആ​യു​ഷ്​ വി​ഭാ​ഗം ഔ​ഷ​ധ​ങ്ങ​ൾ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ എ​ന്ന നി​ല​യി​ല​ല്ലാ​തെ, കോ​വി​ഡ്​ രോ​ഗം മാ​റ്റാ​നെ​ന്ന പേ​രി​ൽ ന​ൽ​കു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കേരള​ ഹൈ​കോ​ട​തി ആഗസ്​റ്റ്​ 27ന്​ ഉത്തരവിട്ടിരുന്നു. എന്നാൽ, മാർച്ച്​ ആറിലെ ആയുഷ്​ മന്ത്രാലയത്തി​െൻറ മാർഗനിർദ്ദേശങ്ങൾ പൂർണമായി മനസ്സിലാക്കിയിട്ടില്ല ഇത്തരമൊരു വിധിയെന്ന്​ സുപ്രീം കോടതി പറഞ്ഞു.

കോവിഡ് രോഗികൾക്ക് ആയുഷ് മന്ത്രാലയം (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) അനുവദിച്ച മരുന്നുകൾ നൽകാമെന്ന്​ ഡിസംബർ ഒന്നിന്​ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.