രോഗിയെ കെട്ടിപ്പിടിക്കാമെന്ന്​ പറഞ്ഞ നേതാവിനെതിരെ കേസ്​

ല​ഖ്​​നോ: ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​- 19 ഇ​ല്ലെ​ന്നും രോ​ഗി​യെ കെ​ട്ടി​പ്പി​ടി​ക്കാ​മെ​ന്നും സ​ർ​ക്കാ​റി​​െൻറ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ രാ​ഷ്​​ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്നും പ്ര​സ്​​താ​വ​ന​യി​റ​ക്കി​യ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വി​നെ​തി​രെ കേ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​ൻ എം.​പി​കൂ​ടി​യാ​യ ര​മാ​കാ​ന്ത്​ യാ​ദ​വി​നെ​തി​രെ​യാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

​‘കോ​വി​ഡി​​െൻറ പേ​രി​ൽ സ​ർ​ക്കാ​ർ നു​ണ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. എ​ൻ.​ആ​ർ.​സി, സി.​എ.​എ, തൊ​ഴി​ലി​ല്ലാ​യ്​​മ, പ​ണ​പ്പെ​രു​പ്പം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്​ ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മം. ജ​ന​ങ്ങ​ൾ സ​ർ​ക്കാ​റി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണി​ത്. കൊ​റോ​ണ വൈ​റ​സ്​ ഇ​ന്ത്യ​ക്ക്​ പു​റ​ത്തു​ള്ള രാ​ഷ്​​ട്ര​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണ്​ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്​’. രോ​ഗം ഇ​ന്ത്യ​യി​ലി​ല്ല എ​ന്നാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്​​ച പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത്​ യാ​ദ​വ്​ പ​റ​ഞ്ഞ​ത്.

വൈ​റ​സ്​ ബാ​ധി​ച്ച രോ​ഗി​യെ കൊ​ണ്ടു​വ​ന്നാ​ൽ കെ​ട്ടി​പ്പി​ടി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ര​മാ​കാ​ന്ത്​ യാ​ദ​വ്​ പ​റ​ഞ്ഞി​രു​ന്നു. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ത്തി​ലെ​യും മ​റ്റും വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ കേ​സെ​ടു​ത്ത​തെ​ന്ന്​ ഡി.​ഐ.​ജി സു​ഭാ​ഷ്​ ച​ന്ദ്ര ദു​ബെ പ​റ​ഞ്ഞു.

Tags:    
News Summary - covid 19: police case against SP leader -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.