Posted On
date_range Updated On
date_range കോവിഡ് 19; മാധ്യമപ്രവർത്തകർ നിരീക്ഷണത്തിൽ
ബംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖം എടുത്ത മാധ്യമ പ്രവർത്തകർ നിരീക്ഷണത്തിൽ. മൂന്നു ചാനൽ റിപ്പോർട്ടർമാരും ഒരു കാമറമാനുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരോട് 14 ദിവസം വീട്ടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി.
രാജ്യത്തെ ആദ്യ കൊറോണ മരണം കൽബുർഗിയിൽ ആയിരുന്നു. സൗദിയിൽനിന്നു എത്തിയ വ്യക്തിക്കാണ് രോഗം ബാധിച്ചിരുന്നത്. മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.