ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന് ആശ്വാസമേകിക്കൊണ്ട് പുതിയ കണക്കുകൾ. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നതിനൊപ്പം പോസിറ്റിവിറ്റി നിരക്കും കുറയുന്നുവെന്നതാണ് ആശ്വാസത്തിന് വകനൽകുന്നത്. ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം 18.17 ശതമാനമാണ് രോഗവ്യാപന നിരക്ക്.
ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക്കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 26 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാകുന്നത്.
3,78,741 പേര്‍ ഇന്നലെ രോഗമുക്തരാകുകയും ചെയ്തു. 4,106 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മഹാമാരി മൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,74,390 ആയി. ഇതുവരെ 2,49,65,463 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 2,11,74,076 പേര്‍ രോഗമുക്തരാകുകയും ചെയ്തു.
നിലവില്‍ 35,16,997 പേര്‍ രാജ്യത്താകമാനം ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
ഇന്നലെ 15,73,515 സാമ്പിളുകളാണ് ആകെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് അറിയിച്ചു.
അതേസമയം, ഹൈദരാബാദ് ആസ്ഥാനമായ മരുന്ന് കമ്പനി ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് കേന്ദ്ര പ്രതിരോധ ഏജന്‍സി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് ഇന്നു മുതല്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം മേയ്-ഒക്ടോബറില്‍ നടന്ന രണ്ടാം ഘട്ട പരിശോധനയില്‍ മരുന്ന് കോവിഡ് രോഗികള്‍ക്ക് ആശ്വസകരമാകുന്നതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.