കോവിഡ് പ്രതിരോധം: സുഹൃത്തുകളെ സഹായിക്കാൻ ഇന്ത്യ തയാർ -പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സുഹൃത്ത​ുകളെ സഹായിക്കാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത് രി നരേന്ദ്ര മോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ട്വീറ്റിന് റിട്വീറ്റിലൂടെ മറുപടി നൽകുകയാ യിരുന്നു പ്രധാനമന്ത്രി.

"മഹാമാരിക്കെതിരെ നമ​​ുക്ക് ഒരുമിച്ച് പോരാടാം. ഇതിന് സാധ്യമാകുന്ന സഹായം സുഹൃത്തുകൾക്ക് ചെയ്യാൻ ഇന്ത്യ ഒരുക്കമാണ്. ഇസ്രായേൽ പൗരന്മാരുടെ മികച്ച ആരോഗ്യത്തിനായി പ്രാർഥിക്കുന്നു. -മോദി ട്വീറ്റിലൂടെ വ്യക്തമാക്കി.

മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനിന്‍റെ കയറ്റുമതി നിരോധനം പിൻവലിച്ച ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചാണ് ഇസ്രായേൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഏപ്രിൽ മൂന്നിന് ഇസ്രായേൽ പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ച മോദി സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു.

Tags:    
News Summary - COVID-19: 'India ready to help friends': Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.