കോവിഡ്: യാത്രാ വിവരം ചോദിച്ച ആശ വർക്കറിന് നേരെ ആക്രമണം

ബാഗൽകോട്ട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആശ വർക്കറിന് നേരെ ആക്രമണം. കർണാടകയിലെ ബാഗൽകോട്ടിന് സമീപം മുദോൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

ആളുകളിൽ നിന്ന് യാത്രാ രേഖകൾ പരിശോധിക്കുന്നതിനിടെയാണ് ആശ വർക്കറായ ജ്യോതി പോളയെ വിതൽ ഗാസ്തി എന്ന ആൾ ആക്രമിച്ചത്. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 

യാത്രാ വിവരങ്ങൾ ആരാഞ്ഞതിന് പിന്നാലെ ജ്യോതിയെ ആക്രമിച്ച പ്രതി, വയറ്റിലും നെഞ്ചിലും ഇടിച്ചെന്നാണ് പരാതി.  

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.  

Tags:    
News Summary - COVID-19: ASHA worker attacked in Karnataka's Bagalkot -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.