പാട്ടുപാടി വീട്ടിലിരുത്തി ഛത്തീസ്ഗഡ് പൊലീസ്​ VIDEO

ബിലാസ്പുർ: കോവിഡ് ബോധവൽകരണത്തി​​​െൻറ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥൻ പാടിയ റീമിക്സ് ഗാനം വൈറൽ. റോഡിലും കവലകളിലും ക റങ്ങി നടക്കുന്നവരെ വീട്ടിലെത്തിക്കാൻ ലാത്തിച്ചാർജ് അടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കുമ്പോഴാണ് ഛത്തീസ് ഗഡ് പൊലീസിലെ അഭിനവ് ഉപാധ്യായ പാട്ടുപാടി ജനങ്ങളെ ബോധവൽകരിച്ചത്.

'ഷോർ' എന്ന ബോളിവുഡ് സിനിമയിലെ 'ഏക് പ്യാർ നഗ്മ ഹേയ്' എന്ന ഗാനത്തിന്‍റെ ഈണത്തിലാണ് അഭിനവ് കോവിഡ് ഗാനം തയാറാക്കിയത്. ബിലാസ്പുരിലെ ജനവാസ മേഖലയിൽ എത്തിയ ഇദ്ദേഹം മൈക്കിലൂടെ ഗാനം ആലപിച്ചു.

"നമ്മൾ വീടുകളിൽ കഴിയണം... പുറത്തേക്ക് പോകരുത്... നമ്മൾ സ്വയം സംരക്ഷിക്കണം, അതോടൊപ്പം മറ്റുള്ളവരെയും... നമ്മൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകണം... , നമ്മൾ കോവിഡ് വൈറസിനെ പ്രതിരോധിക്കും..." എന്നാണ് വരികളുടെ അർഥം.

ഫ്ലാറ്റുകളുടെ ബാൽകണിയിൽ നിന്ന് ഗാനം കേട്ടവർ പൊലീസ് ഉദ്യോഗസ്ഥനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ വിഡിയോക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

സൗദി അറേബ്യയിൽനിന്ന് ബിലാസ്പുരിൽ മടങ്ങിയെത്തിയ യുവതിക്ക് വൈറസ് ബാധയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഛത്തീസ്ഗഡിൽ മാത്രം ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - covid 19 Alert: Chattisgarh Police officer song viral video -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.