Posted On
date_range Updated On
date_range കോവിഡ് ബാധിച്ച ഒരുവയസുകാരന് ബെഡ് കിട്ടിയില്ല; അമ്മയുടെ കൺമുന്നിൽ ദാരുണാന്ത്യം
വിശാഖപട്ടണം: കോവിഡ് ബാധിച്ച ഒരു വയസുകാരൻ ആശുപത്രിയിൽ ബെഡ് ലഭിക്കാതെ മരിച്ചു. നിസ്സഹായായ അമ്മ നോക്കിനിൽക്കെയാണ് കോവിഡ് ബാധിച്ച ശിശു ചികിത്സ കിട്ടാതെ മരിച്ചത്.
വിശാഖപട്ടണത്തെ കിങ് ജോർജ് ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. മാതാവ് മകന് ബെഡിനുവേണ്ടി കുറേ പരിശ്രമിച്ചെങ്കിലും ഒഴിവുണ്ടായിരുന്നില്ല.
മകൻ മരണത്തിന്‍റെ വക്കത്താണെന്ന് അധികൃതരോട് മാതാവ് കേണപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ആശുപത്രിക്കകത്ത് ആംബുലൻസിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.