Posted On
date_range Updated On
date_range കൗമാരക്കാർക്ക് കോവോവാക്സിനും നൽകാം; സർക്കാർ സമിതിയുടെ അനുമതി
ന്യൂഡൽഹി: 12 വയസ്സിനു മുകളിലുള്ളവരുടെ വാക്സിൻ യജ്ഞത്തിൽ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവോവാക്സിനും ഉൾപ്പെടുത്താൻ സർക്കാർ സമിതിയുടെ ശിപാർശ. 12 മുതൽ 17 വരെ പ്രായക്കാർക്ക് അടിയന്തര സാഹചര്യത്തിൽ കോവോവാക്സ് കുത്തിവെക്കാൻ ഡ്രഗ്സ് കൺട്രോളർ നേരത്തേ അനുമതി നൽകിയിരുന്നു.
സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 900 രൂപക്ക് കോവോവാക്‌സ് വാക്സിൻ നൽകുമെന്ന് കമ്പനി അറിയിച്ചു. സർക്കാറിന് നൽകുന്ന വില പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മാർച്ച് 16 മുതലാണ് 12- 17 പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.