ഇന്ധനടാങ്കിൽ അഭിമുഖമിരുന്ന് ബൈക്കിൽ കമിതാക്കളുടെ അപകടയാത്ര; വൈറൽ വിഡിയോയിൽ നടപടിക്കൊരുങ്ങി പൊലീസ്

മൊറാദാബാദ്: ഉത്തർ പ്രദേശിലെ മൊറാദാബാദിൽ ബൈക്കിൽ അഭ്യാസപ്രകടനവുമായി പ്രണയിക്കുന്ന കമിതാക്കളുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറൽ ആവുന്നു. യു.പിയിൽനിന്ന് ഡൽഹിയിലേക്കുള്ള സുപ്രധാന റോഡിലൂടെ അതി​വേഗത്തിലായിരുന്നു അത്യന്തം അപകടം പിടിച്ച യാത്ര.

വൈറൽ വീഡിയോയിൽ യുവാവ് തന്‍റെ പങ്കാളിയെ ബൈക്കിന്‍റെ മുന്നിൽ ഇന്ധന ടാങ്കിൽ ഇരുത്തി ബൈക്ക് ഓടിച്ച് പോകുന്നത് കാണാം. യുവാവിന്റെ മുന്നോട്ടുള്ള കാഴ്ചയെ സാരമായി മറയ്ക്കുന്ന രീതിയിൽ ഇന്ധന ടാങ്കിൽ യുവാവിന് അഭിമുഖമായി ഇരുന്നാണ് പങ്കാളിയുടെ അപകട യാത്ര.

നവാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കാൺപൂരിലെ ഗംഗാ ബാരേജ് ഏരിയയ്ക്ക് സമീപമാണ് സംഭവം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കാൺപൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

UP 21 DB 4845 നമ്പറിലുള്ള ബൈക്കിലാണ് യുവാവും യുവതിയും യാത്ര ചെയ്തിരുന്നത്. ഈ വാഹനത്തിന്റെ വിശദവിവരങ്ങൾ പരിശോധിച്ച് യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാൺപൂരിലെ ആവാസ് വികാസ് പ്രദേശത്താണ് യുവാവ് താമസിക്കുന്നതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുമ്പ് 10 തവണയെങ്കിലും പിഴ ഈടാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ.

Tags:    
News Summary - Couple Romances on Bike in Moradabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.