Posted On
date_range Updated On
date_range പഞ്ചാബിൽനിന്നുള്ള ദമ്പതികൾ ഫിലിപ്പീൻസിൽ വെടിയേറ്റ് കൊല്ലപ്പെട്ടു
മനില: ആയുധധാരിയായ അക്രമിയുടെ വെടിവെപ്പിൽ പഞ്ചാബിലെ ഗൊരായ സ്വദേശികളായ ദമ്പതിമാർ കൊല്ലപ്പെട്ടു. സുഖ്‌വിന്ദർ സിങ് (41) ഭാര്യ കിരൺദീപ് കൗർ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. മാർച്ച് 25ന് ഫിലിപ്പീൻസിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്.
ആക്രമി രാത്രി വീട്ടിലേക്ക് പ്രവേശിക്കുകയും സുഖ്‌വിന്ദറിനു നേരെ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം അപ്പോൾ തന്നെ മരിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയെയും അക്രമി വെടിവെച്ചു വീഴ്ത്തി. 19 വർഷമായി മനിലയിൽ ബിസിനസ് നടത്തുന്ന കുടുംബമാണിവരുടേത്. അഞ്ച് മാസങ്ങൾക്കു മുമ്പാണ് ഭാര്യ കിരൺദീപ് മനിലയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.