Posted On
date_range Updated On
date_range വിശ്വഭാരതി സർവലാശാല കാമ്പസിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കൊൽകത്ത: ബംഗാളിലെ വിശ്വഭാരതി സർവലാശാല കാമ്പസിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. 18 വയസ്സുകാരനായ സോംനാഥ് മഹതോ 19കാരി അബന്തിക എന്നിവരാണു മരിച്ചത്. അടുത്തിടെ വിവാഹിതരായ ഇരുവരും ബോൽപൂരിലെ ശ്രീനന്ദ സ്കൂളിലെ വിദ്യാർഥികളാണ്.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സര്‍വകലാശാലയിലെ ചൈനീസ് ഭാഷ, സംസ്കാരം എന്നിവയുടെ പഠനവിഭാഗമായ ചീന ഭവനക്ക് സമീപമായിരുന്നു മൃതദേഹങ്ങളെന്നും പൊലീസ് അറിയിച്ചു. അർധരാത്രി ദമ്പതികൾ എങ്ങനെയാണു കാമ്പസിനകത്തു പ്രവേശിച്ചതെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.
പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.