Posted On
date_range Updated On
date_range വിവാഹ ചടങ്ങിനിടെ ആകാശത്തേക്ക് വെടിയുതിർത്ത് വധൂവരൻമാർ; അന്വേഷണം -വിഡിയോ
ന്യൂഡൽഹി: ഉത്തർപ്രദേശ് ഗസിയാബാദിൽ വിവാഹ ചടങ്ങിനിടെ ആകാശത്തേക്ക് വെടിയുതിർത്ത് വധൂവരൻമാർ. വിഡിയോ വൈറലായതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന വരനെയും വധുവിനെയും വിഡിയോയിൽ കാണാം. വരൻ തോക്ക് ഉയർത്തി ആകാശത്തേക്ക് രണ്ടു തവണ വെടിയുതിർത്തു. പലപ്പോഴും ആളപായങ്ങളും പൊലീസ് നടപടികളും ഉണ്ടായിട്ടുണ്ടെങ്കിലും ആഘോഷങ്ങളിൽ വെടിയുതിർക്കുന്നത് ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ സർവസാധാരണമാണെന്ന് പൊലീസ് പറയുന്നു.
ആഗസ്റ്റിൽ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി വെടിയുതിർത്തതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഘോഷത്തിന്‍റെ വിഡിേയാ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെയായിരുന്നു അറസ്റ്റ്. ജൂൈലയിൽ ഗാസിയാബാദിൽ ബാച്ചിലേർസ് പാർട്ടി ആഘോഷത്തിനിടെ വെടിയുതിർത്തതിനെ തുടർന്ന് 26കാരൻ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.