ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. പോസ്റ്റൽ വോട്ടുകളെണ്ണുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബി.ജെ.പിക്കും ആദ്യ ലീഡ്. തമിഴ്നാട്ടിൽ ഡി.എം.കെക്കു മുന്നേറ്റം. പുതുച്ചേരിയിൽ എൻ.ആർ.സി സഖ്യവും ലീഡ് ചെയ്യുന്നു. തമിഴ്നാട്ടിൽ നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ് ഒരു മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. മത്സരിച്ച രണ്ടാം മണ്ഡലത്തിൽ ആദ്യ മണിക്കൂറുകളിൽ വിജയ് പിന്നിൽ ആണ്.
ഏപ്രിൽ ഒമ്പതിന് തുടങ്ങി 29 വരെ വിവിധ ഘട്ടങ്ങളിലായാണ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായത്. എല്ലായിടത്തും രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. വൻസുരക്ഷാ സന്നാഹമാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്.
തുടർച്ചയായി നാലാം തവണയും അധികാരം നിലനിർത്താൻ ഒരുങ്ങുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും, അധികാരം പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയും തമ്മിലാണ് പശ്ചിമബംഗാളിലെ പോരാട്ടം. ത്രികോണ മത്സരത്തിലൂടെ ശ്രദ്ധേയമായ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെയും അധികാരം നിലനിർത്തുമെന്നാണ് പ്രവചനം. അതേസമയം, ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ മുന്നണിയും, അരങ്ങേറ്റം കുറിക്കുന്ന നടൻ വിജയ്ന്റെ ടി.വി.കെയും നേടുന്ന സീറ്റുകളും നിർണായകമാവും.
അസമിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഹാട്രിക് വിജയം സ്വപ്നം കാണുന്നു. പുതുച്ചേരിയിൽ ബി.ജെ.പിയും എ.ഐ.എൻ.ആർ.സിയും ഉൾപ്പെടുന്ന എൻ.ഡി.എ ഭരണത്തുടർച്ച പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.