ഹോട്ട്​സ്​പോട്ടായി ധാരാവി; കോവിഡ്​ ബാധിതരുടെ എണ്ണം 100 കടന്നു

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 100 കടന്നു. വെള്ളിയാഴ്​ച 15 പേർക്ക്​ കൂടി പുതുതായി രോഗബാധ സ്​ഥിരീകരിച്ചതോടെ പ്രദേശത്ത്​ രോഗികളുടെ എണ്ണം 101 ആയി.

10 പേരാണ്​ ധാരാവിയിൽ മാത്രം മരിച്ചത്​. കോവിഡ്​ ബാധിച്ച്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 62 കാരനാണ്​ വെള്ളിയാഴ്​ച മരിച്ചത്​​.

ധാരാവിയിൽ എട്ടു ലക്ഷം പേരാണ്​ തിങ്ങിപാർക്കുന്നത്​. സമൂഹിക അകല​ം പോലുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുക ഇവിടെ പ്രായോഗികമല്ല. ​ധാരാവിയെ നേരത്തേതന്നെ കോവിഡ്​ ഹോട്ട്​സ​്​പോട്ടായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഒമ്പത്​ പ്രഭവ മേഖലകളും കണ്ടെത്തിയിട്ടുണ്ട്​. ധാരാവിയുടെ വിവിധ പ്രദേശങ്ങൾ ബാരിക്കേഡുകൾ ഉപയോഗിച്ച്​ പൊലീസ്​ നിയന്ത്രിച്ചു​.

രാജ്യത്ത്​ കോവിഡ്​ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​ത നഗരം മുംബൈയാണ്​. ഇവിടെ മാത്രം 2073 പേർക്കാണ്​ കോവിഡ്​ കണ്ടെത്തിയത്​.

Tags:    
News Summary - Coronavirus Cases Cross 100-Mark In Dharavi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.