Posted On
date_range Updated On
date_range മാധ്യമപ്രവർത്തകെൻറ കൊല: അക്രമിയെന്നു സംശയിക്കുന്ന നാലാമെൻറ ചിത്രവും പുറത്ത്
ശ്രീനഗർ: കശ്മീരിലെ ശ്രീനഗറിൽ ൈറസിങ് കശ്മീർ പത്രത്തിെൻറ എഡിറ്റർ ശുജാഅത്ത് ബുഖാരിയെയും അേദ്ദഹത്തിെൻറ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരേയും വെടിവെച്ചു കൊന്നവരെന്നു സംശയിക്കുന്നവരിൽ നാലാമെൻറ ചിത്രവും പൊലീസ് പുറത്തു വിട്ടു. ഇയാൾ ശ്രീനഗർ സ്വദേശി തന്നെയാണെന്നാണ് കരുതുന്നത്.
വെളുത്ത ഷർട്ട് ധരിച്ച താടിക്കാരനായ ഇയാൾ കാറിൽ മരിച്ചു കിടക്കുന്ന ബുഖാരിയുടെ മൃതദേഹം പരിശോധിക്കുന്ന ചിത്രമാണ് പൊലീസ് പുറത്തു വിട്ടത്. അക്രമികളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടിയ കശ്മീർ െപാലീസ് നേരത്തെ അക്രമികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ ചിത്രം പുറത്തു വിട്ടിരുന്നു.
അക്രമിസംഘം പാകിസ്താൻ ആസ്ഥാനമായ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബക്കു വേണ്ടി പ്രവർത്തിക്കുന്നവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.