Posted On
date_range Updated On
date_range കൊൽക്കത്ത ബംഗ്ലാദേശ് ഹൈകമീഷന് പുറത്ത് വെടിവെപ്പ്; ബൈക്ക് യാത്രക്കാരി മരിച്ചു
കൊൽക്കത്ത: കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ നടത്തിയ വെടിവെപ്പിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം.
റോഡിന് നടുവിൽനിന്ന് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കോൺസ്റ്റബിൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെ പാർക്ക് സർകസിൽ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷന് മുന്നിലെ റോഡിലാണ് സംഭവം.
അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഡ്യൂട്ടിക്കെത്തിയ കോൺസ്റ്റബിൾ ചൊദുപ് ലെപ്ചയാണ് വെടിവെച്ചത്. ബൈക്കിന്റെ പിൻസീറ്റിലിരുന്ന് പോയ സ്ത്രീയുടെ തലക്കാണ് വെടിയേറ്റത്. കോൺസ്റ്റബിൾ മാനസിക സമ്മർദത്തിലായിരുന്നോ എന്ന കാര്യം ഉൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.