ന്യൂഡൽഹി: ഗുജറാത്തിൽ കനത്ത മഴ മൂലമുണ്ടായ പ്രളയത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളും സജീവമാണ്. ഇവയുടെ ചിത്രങ് ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഇക്കൂട്ടത്തിൽ ഒരു പൊലീസുകാരൻെറ രക്ഷാപ്രവര്‍ത്തനത ്തിൻെറ വിഡിയോ ആളുകളുടെ ഹൃദയം കവരുന്ന ഒന്നാണ്.
രണ്ട് കുട്ടികളെ തൻെറ ഇരു ചുമലുകളിലുമായി ഇരുത്തി പ്രളയ ജ ലത്തിലൂടെ പൊലീസുകാരൻ നടന്നു വരുന്നതാണ് വിഡിയോയിലുള്ളത്. അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ മോര്‍ബി ജില്ലയിലെ കല്യാണ്‍പര്‍ ഗ്രാമത്തിലാണ് സംഭവം. ഗുജറാത്ത് പൊലീസിലെ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ് സിൻഹ് ജദേജയാണ് രണ്ടു കുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. അരയ്ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ഒന്നര കിലോമീറ്ററോളമാണ് പൊലീസുകാരൻ പ്രളയം കവർന്ന വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളെയുമെടുത്ത് നടന്നത്.
ഗുജറാത്ത് എ.ഡി.ജി.പി ഷംഷേര്‍ സിങ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഏത് പ്രതികൂല സാഹചര്യത്തിലും കർത്തവ്യം നിർവഹിക്കുന്ന സർക്കാർ ജീവനക്കാരുടെ സമർപ്പണത്തിേൻറയും കഠിനാധ്വാനത്തിേൻറയും ഉറച്ച തീരുമാനത്തിേൻറയും വിവിധ മാതൃകകളിൽ ഒന്നാണ് പൃഥ്വിരാജ് സിൻഹ് ജദേജയെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി ട്വീറ്റ് ചെയ്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മൺ ഉൾപ്പെടെയുള്ളവരും പ്രിഥ്വിരാജിനെ പ്രശംസിച്ച് രംഗത്തു വന്നിട്ടുണ്ട്.
പ്രളയത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഗുജറാത്തിൽ സജീവമാണ്. നൂറു കണക്കിനാളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
A man in uniform on duty...!!
— Vijay Rupani (@vijayrupanibjp) August 10, 2019
Police constable Shri Pruthvirajsinh Jadeja is one of the many examples of Hard work , Determination and Dedication of Government official, executing duties in the adverse situation.
Do appreciate their commitment... pic.twitter.com/ksGIe0xDFk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.