Posted On
date_range Updated On
date_range അംബേദ്കർ ജയന്തി: സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്
ഛണ്ഡിഗഢ്: ജാതിസംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. പഗ്വാര ജില്ലയിലെ കപൂർത്തലയിലാണ് സംഘർഷമുണ്ടായത്. അംബേദ്കർ ജയന്തിയുമായി ബന്ധപ്പെട്ട ഫ്ലക്സ് സ്ഥാപിക്കുന്നത് ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം.
അംബേദ്കർ ജയന്തിക്ക് മുന്നോടിയായി പേപ്പർ ചൗക്ക് എന്ന സ്ഥലത്ത് ഫ്ലക്സ് സ്ഥാപിക്കാൻ ദലിത് സംഘടനകളുടെ ശ്രമത്തെ ഉയർന്ന ജാതിക്കാർ എതിർത്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇരു വിഭാഗങ്ങളും പരസ്പരം കല്ലെടുത്തെറിയുകയും വെടിവെക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
പരിക്കേറ്റ നാല് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു എസ്.െഎക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.