ആക്​സിഡൻറൽ പ്രൈംമിനിസ്​റ്റർ; കോൺഗ്രസ്​ പ്രവർത്തകർ തിയേറ്റർ തകർത്തു

കൊൽക്കത്ത: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങി​​​​െൻറ ഭരണകാലത്തെ ആസ്​പദമാക്കി ചിത്രീകരിച്ച ബോളിവുഡ്​ ചി ത്രം ആകസ്​ഡൻറൽ പ്രൈം മിനിസ്​റ്ററി​​​​െൻറ പ്രദർശനം കൊൽക്കത്തയിൽ കോൺഗ്രസ്​ പ്രവർത്തകർ അല​േങ്കാലപ്പെടുത്തി. ചിത്രം മൻമോഹൻസിങ്​, സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരെ അപകീർത്തിപ്പെടുത്തുന്നതാണെന്ന്​ ആരോപിച്ചാണ് പ്രവർത്തകർ പ്രദർശനം തടസപ്പെടുത്തിയത്​.

വെള്ളിയാഴ്​ച രാത്രി എട്ട്​ മണിയോടെ കൊൽക്കത്തയിലെ ക്വെസ്​റ്റ്​ മാളിലെ മൾട്ടിപ്ലക്​സ്​ തിയേറ്ററിലേക്ക് ഇരച്ചെത്തിയ പ്രവർത്തകർ തിയേറ്റർ അടിച്ചു തകർക്കുകയും സ്​ക്രീൻ വലിച്ചു കീറുകയും ചെയ്​തു. സിനിമ കാണാനെത്തിയവരോട്​ പെ​െട്ടന്ന്​ തന്നെ തിയേറ്റർ വിട്ട്​ പുറത്തു പോകണമെന്ന്​ ഭീഷണിപ്പെടുത്തി. ചിത്രത്തി​​​​െൻറ പ്രദർശനം യാതാരു കാരണവശാലും അനുവദിക്കില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഗേഷ്​ സിങ്​ വ്യക്തമാക്കി.

കോൺഗ്രസ്​ പ്രവർത്തകർ പ്രശ്​നമുണ്ടാക്കിയെങ്കിലും പിന്നീട്​ പൊലീസ്​ സംരക്ഷണത്തോടെ പ്രദർശനം തുടർന്നു. പ്രദർശനം നിർത്തിവെക്കില്ലെന്ന്​ തിയേറ്റർ ഉടമകൾ അറിയിച്ചു.

ചിത്രം പ്രദർശിപ്പിച്ച സൗത്ത്​ കൊൽക്കത്തയിലെ ഇന്ദിര സിനിമ ഹാളിനു പുറത്തും നോർത്ത്​ ബംഗാൾ സിലിഗുരിയിലെ സിനിമ ഹാളിലും പ്രതിഷേധം അരങ്ങേറി.

Tags:    
News Summary - Congress Workers Attack Kolkata Theatre Screening 'Accidental Prime Minister' -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.