Posted On
date_range Updated On
date_range ഹരിയാനയിൽ കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന് ഭൂപീന്ദർ സിങ് ഹൂഡ
ഛണ്ഡിഗഢ്: ഹരിയാനയിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ. ഹരിയാനയിൽ ക ോൺഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് േപാരാട്ടം നടത്തുന്നതിനിടെയാണ് ഹൂഡയുടെ പ്രതികരണം. റോത്തഗ് ജില്ലയിലെ സംപാല കിലോയ് മണ്ഡലത്തിൽ ഹൂഡ ലീഡ് ചെയ്യുകയാണ്.
ഹരിയാനയിൽ 41 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 29 സീറ്റുകളിൽ കോൺഗ്രസും 11 സീറ്റുകളിൽ ജെ.ജെ.പിയും ഏഴിടത്ത് മറ്റുള്ളവരുമാണ് മുന്നേറുന്നത്. ജെ.ജെ.പിയുടെ പിന്തുണ ഉറപ്പാക്കാൻ കോൺഗ്രസും ബി.ജെ.പിയും ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.