ന്യൂഡൽഹി: കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ നേതൃത്വത്തിന് മുമ്പിൽ വ്യത്യസ്തമാർന്ന 20 നിര്‍ദേശങ്ങളുമായി മുതിര്‍ന്ന നേതാവ് സാം പിത്രോഡ. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായും കോര്‍പറേറ്റ് മാതൃകയിലേക്ക് മാറണമെന്നതാണ് ഇതിൽ പ്രധാനം. മിഷന്‍ 2020 എന്ന പേരിലുള്ള നിർദേശങ്ങളിൽ പലതും വിചിത്രമാണ്.
പാർട്ടിയെ പൂര്‍ണമായും കോര്‍പറേറ്റ് മാതൃകയിലേക്ക് മാറ്റുകയും അതിൽ എച്ച്.ആര്‍ വിഭാഗം, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ എന്നിവ ഉണ്ടായിരിക്കുകയും വേണമെന്നും നിർദേശിക്കുന്നു. പ്രവര്‍ത്തക സമിതിയോട് ചേര്‍ന്ന് പ്രഫഷണലുകള്‍ ഉള്‍പ്പെടെയുള്ള 10 അംഗ സമിതി രൂപീകരിക്കണമെന്നും ചുമതലാ ബോധം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടി പദവി ഉള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിശ്ചയിക്കുകയും റേറ്റിങ് സംവിധാനം കൊണ്ടുവരണമെന്നും നിർദേശമുണ്ട്.
സാങ്കേതികവിദ്യ വഴി സോഷ്യല്‍ മീഡിയയെയും ഡാറ്റാ അനലറ്റിക്സ് വിഭാഗത്തെയും ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ നിയന്ത്രിക്കണം, എ.ഐ.സി.സിയിലും പി.സി.സിയിലും ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ വേണം എന്നീ നിർദേശങ്ങളും പിത്രോദ മുന്നോട്ടുവെക്കുന്നു. പാര്‍ലമെൻറ് സമ്മേളനം അവസാനിച്ച ഉടന്‍ പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് പിത്രോദ പാർട്ടിക്ക് മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.