പ്രചരണ ഗാനത്തിൽ കമീഷൻെറ എതിർപ്പ്​: വരികൾ ഒഴിവാക്കി കോൺഗ്രസ്​

ന്യൂഡൽഹി: ലോക്​സഭ ​തെരഞ്ഞെടുപ്പിനുള്ള​ കോൺഗ്രസിൻെറ പ്രചരണഗാനത്തിലെ വരികളിൽ തെരഞ്ഞെടുപ്പ്​ കമീഷൻ എതിർപ്പ ്​ പ്രകടിപ്പിച്ചതോടെ വരികളിൽ ചിലത്​ ഒഴ​ിവാക്കി. രണ്ട്​ ഖണ്ഡികകളാണ്​ ഒ​ഴിവാക്കിയത്​. വരികൾ സാമുദായിക ​ഐക്യത്തിനെ പ്രതികൂലമായി ബാധിക്കുമെന്നാണ്​ കമീഷൻെറ കണ്ടെത്തൽ.

അതേ സമയം, കോൺഗ്രസിൻെറ മിനിമം വേതന പദ്ധതിയായ ‘ന്യായ്​’ പദ്ധതിയെ ഉയർത്തി കാട്ടുന്നതാണ്​​ ഗാനമെന്ന്​ കോൺഗ്രസ്​ വൃത്തങ്ങൾ വ്യക്തമാക്കി. ചില വരികളിൽ കമീഷൻ എതിർപ്പ്​ ഉന്നയിച്ചതിനാൽ ആ വരികൾ പാർട്ടി ഒഴിവാക്കിയിട്ടുണ്ട്​.

കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാറിൻെറ മതങ്ങൾക്കെതിരായ വിദ്വേഷ പ്രചരണങ്ങൾശക്കതിരെയായിരുന്നു വരികളെന്നും ഗാനത്തിലും അതിലെ വരികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി ഞായറാഴ്​ച ഗാനം പുറത്തിറക്കുമെന്നും​ കോൺഗ്രസ്​ വൃത്തങ്ങൾ അറിയിച്ചു.


Tags:    
News Summary - congress removes lines in campaign song after ECI's objection -idia news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.