സുബൈർ ഖാൻ
Posted On
date_range Updated On
date_range അൽവാറിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു
ജയ്പൂർ (രാജസ്ഥാൻ): രാജസ്ഥാനിലെ ജയ്പൂർ അൽവാറിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു. കുറച്ചുകാലമായി രോഗ ശയ്യയിലായിരുന്നു. ഇതോടെ നിയമസഭയിലെ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 65 ആയി കുറഞ്ഞു.
പുലർച്ചെ 5.50ഓടെയാണ് ഖാൻ അന്ത്യശ്വാസം വലിച്ചതെന്ന് ഭാര്യ സഫിയ സുബൈർ അറിയിച്ചു.
ഖാന്റെ നിര്യാണത്തിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.