ന്യൂഡൽഹി: ഇടക്കാല അധ്യക്ഷനെ കോൺഗ്രസ് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ഇതുമായി ബ ന്ധപ്പെട്ട് പാർട്ടി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകളിൽ പ്രിയങ്കയുൾപ്പടെ ആരെ വേണമെങ്കിലും ഇടക ്കാല അധ്യക്ഷനാക്കാമെന്ന് രാഹുൽഗാന്ധി നിലപാട് എടുത്തുവെന്നാണ് വാർത്തകൾ.
ഈ ആഴ്ചയോടെ ഇടക്കാല കോൺഗ്രസ് അധ്യക്ഷൻ സ്ഥാനമേൽക്കും. പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാത്തതിനെ വിമർശിച്ച് അമരീന്ദർ സിങ്, കരൺ സിങ്, ശശി തരൂർ തുടങ്ങിയവർ രംഗത്തെത്തിയിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
സചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, ജോതിരാദിത്യ സിന്ധ്യ, സുശീൽ കുമാൻ ഷിൻഡെ, കെ.സി വേണുഗോപാൽ എന്നിവരാണ് ഇടക്കാല അധ്യക്ഷനാകാനുള്ള പട്ടികയിൽ മുൻപന്തിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.