റാലിക്കിടെ മോശം പെരുമാറ്റം; യുവാവി​​െൻറ മുഖത്തടിച്ച്​ ഖുശ്​ബു -വിഡിയോ

ബംഗളുരു: തെരഞ്ഞെടുപ്പ്​ റാലിക്കിടെ ശരീരത്തിൽ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു. ബംഗളൂര​ു സെൻട്രലിലെ കോണ്‍ഗ്രസ് സ്ഥാനാർഥി റിസ്​വാൻ അർഷാദിദ്​ വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവ ം. ആൾക്കൂട്ടത്തിനിടയിലൂടെ പ്രചരണ വാഹനത്തിലേക്ക്​ കയറാൻ പോവുകയായിരുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുകയായിരുന്നു. ഖുശ്ബു തിരിഞ്ഞുവന്ന് അയാളുടെ മുഖത്തടിച്ചതോടെ പൊലീസ്​ ഇടപെടുകയും അക്രമിയെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തു.

ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, സ്ഥാനാർഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം പിടിച്ചുവെങ്കിലും ഖുശ്ബു പ്രതികരിച്ചില്ല. എന്നാൽ ഇയാൾ വീണ്ടും സ്​പർശിച്ചതോടെ മനഃപൂർവ്വം കയറിപിടിച്ചതാണെന്ന്​ തിരിച്ചറിയുകയും അക്രമിയ​ുടെ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നുവെന്ന്​ ഖുഷ്​ബു പ്രതികരിച്ചു.

ഖുഷ്​ബു അക്രമിയുടെ മുഖത്തടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അക്രമി ആരാണെന്ന് അറിയില്ലെന്നും അയാളെ ലോക്കൽ പൊലീസ്​ കസ്​റ്റഡിയിലെടുത്തതായും കോൺഗ്രസ്​ നേതാക്കൾ അറിയിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്ഥാനാർഥി റിസ്‌വാന്‍ അര്‍ഷദ് പ്രതികരിച്ചു.

Tags:    
News Summary - Congress leader Kushboo slaps youth during roadshow in Bengaluru- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.