Posted On
date_range Updated On
date_range അവിശ്വാസ പ്രമേയം: എം.പിമാർക്ക് കോൺഗ്രസിെൻറ വിപ്പ്
ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് മന്നോടിയായി കോൺഗ്രസ് തങ്ങളുെട എം.പിമാർക്ക് മൂന്നുവരി വിപ്പ് നൽകി. അവിശ്വാസ പ്രമേയത്തിനു വേണ്ടി വെള്ളിയാഴ്ച സഭയിൽ ഹാജരാവണമെന്നാണ് വിപ്പ്. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ നാളെ ചർച്ചയും വോെട്ടടുപ്പും നടക്കും.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് കാണിച്ച് ആം ആദ്മി പാർട്ടിയും തങ്ങളുടെ എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം ശിവസേന അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് രേഖപ്പെടുത്തും.
പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിെൻറ ആദ്യ ദിനമായ ബുധനാഴ്ചയാണ് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ തെലുങ്കു ദേശം പാർട്ടി (ടി.ഡി.പി) അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.