പ്രിയങ്കയുടെ രാഷ്​ട്രീയ പ്രവേശം: രാഹുൽ പരാജയമെന്ന്​ കോൺഗ്രസ്​ അംഗീകരിച്ചെന്ന്​ ബി.ജെ.പി

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയെ എ.​െഎ.സി.സി ജനറൽ സെക്രട്ടറിയായി സജീവ രാഷ്​ട്രീയത്തിൽ നിയമിച്ചതിലൂടെ അധ്യക്ഷൻ രാഹ ുൽ ഗാന്ധി പരാജയമാണെന്ന്​ കോൺഗ്രസ്​ സമ്മതിച്ചിരിക്കുന്നുവെന്ന്​ ബി.ജെ.പി

കുടുംബവാഴ്​ച പിന്തുടരുന്ന കോൺഗ്രസി​ൽ നിന്നും ഇത്​ പ്രതീക്ഷിച്ചതാണ്​. കോൺഗ്രസുകാർ കുടുംബത്തെയാണ്​ പാർട്ടിയായി കാണുന്നത്​. എന്നാൽ ബി.ജെ.പി പാർട്ടിയെ കുടുംബമായി പരിഗണിക്കുന്നു. രാഹുൽ ഗാന്ധിയുടെ പരാജയം കോൺഗ്രസ്​ അംഗീകരിച്ചുവെന്നും ബി.ജെ.പി വക്താവ്​ സാമ്പിത്ത്​ പത്ര പ്രതികരിച്ചു.

47 കാരിയായ പ്രിയങ്കക്ക്​ കോൺഗ്രസിന്​ സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുന്ന ഉത്തർപ്രദേശി​​​െൻറ ചുമതലയാണ്​ നൽകിയിരിക്കുന്നത്​. സോണിയ മത്സരിച്ച റായ്​ ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന്​ സൂചനകളുണ്ട്​.


Tags:    
News Summary - Congress has accepted Rahul Gandhi has failed: BJP - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.