ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘നമോ ആപ്’ വിവിധ മൊബൈൽ ഫോണുകളിൽ നിന്ന് 22 വ്യക്തിഗത വിവരങ്ങൾ സ്വായത്തമാക്കിയെന്നും അവ അമേരിക്കൻ കമ്പനി ചോർത്തിയെന്നും ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആപ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ മൊബൈൽ ഉപയോക്താക്കളുടെ ഇത്രയേറെ വിവരം ശേഖരിച്ച മറ്റൊരു ആപ്പുമില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. നമോ ആപ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിെൻറ ഔദ്യോഗിക ആപ്പും വ്യക്തിഗത വിവരങ്ങൾ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് ഹാക്കർ രംഗത്തെത്തി.
പ്രധാനമന്ത്രി ഒാഫിസിെൻറ ആപ് ഡൗൺലോഡ് ചെയ്ത ഒാരോ വ്യക്തിയുടെയും 14 വ്യക്തിഗതവിവരങ്ങൾ കരസ്ഥമാക്കിയപ്പോൾ ‘നമോ ആപ്’ അതിനെയും കവച്ചുവെച്ച് 22 വ്യക്തിഗത വിവരങ്ങൾ കരസ്ഥമാക്കിയിരുന്നു.
അതിനിടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ അമേരിക്കയിലെ മൂന്നാം പാർട്ടിക്ക് ചോർത്തിക്കൊടുെത്തന്ന ഫ്രഞ്ച് ഹാക്കറുടെ വെളിപ്പെടുത്തലിനെതുടർന്ന് ആപ്പിെൻറ പോളിസിയിൽ തിരക്കിട്ട മാറ്റം വരുത്തി. നമോ ആപ് ഉപയോഗിക്കുന്നവരുടെ പേര്, ഇ-മെയിൽ, മൊബൈൽ ഫോൺ നമ്പർ, മൊബൈലിെൻറ വിശദാംശങ്ങൾ, മൊബൈൽ നിൽക്കുന്ന സ്ഥലം, മൊബൈലിലെ നെറ്റ്വർക് എന്നിവ മൂന്നാം കക്ഷിക്ക് ലഭിക്കുമെന്നാണ് പുതിയ പോളിസിയായി ചേർത്തത്. വ്യക്തിഗതവിവരങ്ങൾ രഹസ്യസ്വഭാവത്തിൽ സൂക്ഷിക്കുമെന്നും മൂന്നാം കക്ഷിക്ക് കൈമാറില്ലെന്നുമുള്ള ആദ്യത്തെ ഉറപ്പാണ് വിവാദമായപ്പോൾ പിൻവലിച്ചത്.
അതേസമയം, കോണ്‍ഗ്രസിെൻറ ഔദ്യോഗിക ആപ്പായ ‘വിത്ത് ഐ.എന്‍.സി’ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സിംഗപ്പുര്‍ ആസ്ഥാനമായ കമ്പനിക്ക് അനുമതിയില്ലാതെ നല്‍കുന്നുവെന്നാണ് ഫ്രഞ്ച് ഹാക്കർ ഇലിയറ്റ് ആൾഡേഴ്സൺ വെളിപ്പെടുത്തിയത്. മൊബൈൽ സോഫ്റ്റ് വെയര്‍, നെറ്റ്വര്ക് തുടങ്ങിയവയും ഫോട്ടോ, വയസ്സ്, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമാണ് ആപ് വഴി ചോര്ത്തുന്നെതന്ന് ആൾഡേഴ്സൺ വ്യക്തമാക്കി.
കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയ ബി.ജെ.പിയുടെ സോഷ്യല്‍മീഡിയ മേധാവി അമിത് മാളവ്യ, മോദിയുടെ ആപ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹാഷ്ടാഗ് പ്രചാരണം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ ആപ് നീക്കിയിരിക്കുകയാണെന്ന് പരിഹസിച്ചു.
കോൺഗ്രസ് ആപ് പിൻവലിച്ചു
ഉപഭോക്താക്കളുടെ വിവരങ്ങൾ ആൻഡ്രോയിഡ് ആപ് വഴി ചോരുന്നു എന്ന ആരോപണം ഉയർന്നതോടെ കോൺഗ്രസ് പാർട്ടി ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് തങ്ങളുടെ ആപ് നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപ്പിൽ നിന്ന് അമേരിക്കൻ കമ്പനിക്ക് വിവരം ചോർത്തി നൽകുന്നുവെന്ന ആരോപണം ഉയർന്നതോടെ കോൺഗ്രസിെൻറ ആപ്പിനെതിരെ ബി.ജെ.പിയും രംഗത്തുവന്നിരുന്നു.
കോൺഗ്രസ് ആപ്പിെൻറ സെർവർ സിംഗപ്പുരിലാണെന്നും വിവരം ചോർത്തി സിംഗപ്പുർ കമ്പനിക്ക് നൽകിയെന്നുമായിരുന്നു ബി.ജെ.പി ആരോപണം. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ‘വിത്ത് െഎ.എൻ.സി’ എന്ന ആപ് പിൻവലിച്ചത്. ആപ് വഴി അംഗത്വമെടുക്കുന്നത് നിർത്തിെവച്ചിരിക്കുകയാണെന്നും കോൺഗ്രസ് വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ തുടരുമെന്നും പാർട്ടി സോഷ്യൽ മീഡിയ മേധാവി ദിവ്യ സ്പന്ദന വ്യക്തമാക്കി.
പാർട്ടി അംഗത്വം നൽകുന്നതിനായാണ് ആപ് ഉപയോഗിച്ചിരുന്നതെന്നും അഞ്ചു മാസമായി ഇത് ഉപയോഗത്തിലില്ലെന്നും കോൺഗ്രസ് ട്വിറ്ററിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കോൺഗ്രസ് ആപ് പിൻവലിച്ചതോടെ പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി. ‘നമോ ആപ്’ പിൻവലിക്കാൻ പറഞ്ഞ രാഹുലിന് സ്വന്തം ആപ് പിൻവലിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.