പാർലമെന്‍റിൽ വാക്കൗട്ട്; സഭ ഇന്നത്തേക്ക് പരിഞ്ഞു

ന്യൂഡൽഹി: പാർലമെന്‍റ് ശീതകാലസമ്മേളനത്തിന്‍റെ അഞ്ചാംദിവസവും സഭ സ്തംഭിച്ചു. മൻമോഹൻ സിങ്ങിനെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി മോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേള തടസ്സപ്പെടുത്തിയ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. 

അഞ്ച് ദിവസങ്ങളായി തുടർച്ചയായി ആവശ്യമുന്നയിച്ചിട്ടും ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ വിസമ്മതിക്കുന്ന നടപടിയിൽ കോൺഗ്രസ് ലോകസഭ കക്ഷി നേതാവ് മല്ലാകർജുൻ ഖാർഗെ ഉത്കണ്ഠ പ്രകടിപ്പിച്ചു.

ശൂന്യവേള തുടങ്ങി മിനിറ്റുകൾ കഴിഞ്ഞ് കോൺഗ്രസ് അംഗങ്ങൾവാക്കൗട്ട് നടത്തുകയായിരുന്നു. 

മോദി മാപ്പ് പറയണം എന്നതിന് പുറമെ ടുജി അഴിമതിക്കേസിൽ യു.പി.എ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയതിന് ബി.ജെ.പി മാപ്പ് പറയണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.

Tags:    
News Summary - Congress continues protests over PM Modi’s remarks, walks out of Lok Sabha-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.