Posted On
date_range Updated On
date_range കർണാടകയിൽ കോൺഗ്രസ് മൂന്നാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; കോലാറിൽ സിദ്ധരാമയ്യക്ക് സീറ്റില്ല
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 43 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോലാറിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സീറ്റില്ല. മണ്ഡലത്തിൽ കൊത്തൂർ ജി. മഞ്ജുനാഥാണ് സ്ഥാനാർഥി.
വരുണക്ക് പുറമെ, കോലാറിൽനിന്നും മത്സരിക്കണമെന്ന് സിദ്ധരാമയ്യ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി അതാനിയിൽ മത്സരിക്കും. മെയ് 10നാണ് തെരഞ്ഞെടുപ്പ്. 13 വെട്ടെണ്ണലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.