ബംഗാളിൽ കോൺഗ്രസിന് മൂന്ന് സ്ഥാനാർഥികൾകൂടി

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ന്ന് സീ​റ്റു​ക​ളി​ൽ​കൂ​ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. ബം​ഗോ​ൺ, ഉ​ലു​ബേ​രി​യ, ഘ​ട്ട​ൽ എ​ന്നീ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ഭ​ഗ​ബം​ഗോ​ള നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​യാ​യി അ​ഞ്ജു ബീ​ഗ​ത്തെ​യും പ്ര​ഖ്യാ​പി​ച്ചു.

ബം​ഗോ​ൺ സീ​റ്റി​ൽ പ്ര​ദീ​പ് ബി​ശ്വാ​സും ഉ​ലു​ബേ​രി​യ​യി​ൽ അ​സ​ഹ​ർ മോ​ളി​ക്കി​നെ​യും ഘ​ട്ട​ലി​ൽ പാ​പ്പി​യ ച​ക്ര​വ​ർ​ത്തി​യു​മാ​ണ് മ​ത്സ​രി​ക്കു​ക. പു​തി​യ പ്ര​ഖ്യാ​പ​ന​ത്തോ​ടെ പ​ശ്ചി​മ ബം​ഗാ​ളി​ലെ 13 പാ​ർ​ല​മെൻറ് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. മേ​യ് 20ന് ​ബം​ഗാ​വ​ണി​ലും ഉ​ലു​ബേ​രി​യ​യി​ലും ഘാ​ട്ട​ലി​ൽ മേ​യ് 25നും ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

Tags:    
News Summary - Congress announces candidates for Bangaon, Uluberia, Ghatak seats in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.