Posted On
date_range Updated On
date_range മൻകി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻകി ബാത്’ നൂറാം എപ്പിസോഡിലേക്ക് കടക്കവെ, പരിപാടിയെ പരിഹസിച്ച് കോൺഗ്രസ്. പ്രധാന വിഷയങ്ങളിൽ മോദി മൗനം തുടരുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
അടുത്ത ഞായറാഴ്ചയാണ് ‘മൻകി ബാത്തി’ന് നൂറു ലക്കം തികയുന്നത്. അദാനി, ചൈന, സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ പോലുള്ള കാര്യങ്ങളിൽ മോദി ‘മൗൻ കി ബാത്തി’ലാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വിറ്റ്ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.