Posted On
date_range Updated On
date_range വിസ്കി ബോട്ടിലിൽ കടത്തിയ 20 കോടിയുടെ കൊക്കൈയ്ൻ പിടിച്ചു
മുംബൈ: വിസ്കി ബോട്ടിലിൽ കടത്തിയ 20 കോടിയുടെ കൊക്കൈയ്ൻ പിടിച്ചു. മുംബൈയിലെ ഛത്രപതി ശിവാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് കൊക്കെയ്ൻ പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 3.5 കിലോ കൊക്കെയ്നാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ലാഗോസിൽ നിന്ന് അഡിസ് അബാബ വഴി മുംബൈയിലേക്ക് യാത്ര ചെയ്തയാളാണ് പിടിയിലാതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോൾ ഒരു ലിറ്ററിന്റെ രണ്ട് വിസ്കി ബോട്ടിലുകൾ ലഭിച്ചു. അതിനുള്ളിലെ ദ്രാവകം പരിശോധിച്ചപ്പോഴാണ് ലഹരി സാന്നിധ്യം കണ്ടെത്തിയത്. രണ്ട് ബോട്ടലുകളിലേയും കൊക്കെയ്നിന്റെ ഭാരം ഏകദേശം 3.5 കിലോഗ്രാം വരും. അന്താരാഷ്ട്ര വിപണിയിൽ 20 കോടി രൂപ വിലവരുന്ന കൊക്കെയ്നാണ് പിടിച്ചെടുത്തതെന്നും മുംബൈ വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.