Posted On
date_range Updated On
date_range ഉദ്ധവിന്‍റെ വസതിയിൽ മൂർഖൻ; പിടികൂടിയ പാമ്പിനെ കാണണമെന്ന് താക്കറെ
മുംബൈ: ശിവസേന (യു.ബി.ടി) തലവനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിയിൽ പാമ്പ് കയറി. നാലടി നീളമുള്ള മൂർഖൻ പാമ്പിനെയാണ് കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ താക്കറെയുടെ വസതിയായ മാതോശ്രീയിലാണ് സംഭവം. പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് പാർട്ടി പ്രവർത്തകർ ഉടൻ പ്രദേശത്തെ വന്യജീവി സംരക്ഷണ സംഘത്തെ വിവരമറിയിച്ചു. ഇവരെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു.
വാട്ടർ ടാങ്കിന് പിന്നിലാണ് പാമ്പിനെ കണ്ടെത്തിയത്. ഏകദേശം നാലടി നീളമുള്ള പാമ്പ്, മാരക വിഷമുള്ളതിന് പേരുകേട്ട ഇനത്തിൽപെട്ടതായിരുന്നു. താക്കറെ ആവശ്യപ്പെട്ട പ്രകാരം പാമ്പിനെ അദ്ദേഹത്തെ കാണിച്ചുവെന്ന് വന്യജീവി സംരക്ഷണ സംഘാംഗം മാധ്യമങ്ങളോട് പറഞ്ഞു.
പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി കാട്ടിൽ തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.