ഏഴു കോടിയുടെ തട്ടിപ്പ്: സഹകരണ ബാങ്ക് ജീവനക്കാര്‍ അറസ്റ്റില്‍

താനെ: ഏഴു കോടി രൂപ തട്ടിപ്പ് നടത്തിയ ആറ് സഹകരണബാങ്ക് ജീവനക്കാരും കൂട്ടാളിയും അറസ്റ്റില്‍. സി.കെ.പി സഹകരണ ബാങ്കിന്‍െറ താണെ ലോക്പുരം ശാഖ മാനേജര്‍ അഞ്ജലി പിസാല്‍, ഉദ്യോഗസ്ഥരായ ചന്ദ്രശേഖര്‍ കാര്‍വെ, ഉന്നതി തോംബ്രേ, സതീഷ് ജാംപ്ള്‍, വികാസ് കുബാല്‍, നരേന്ദ്ര ജാദവ് എന്നിവരും സത്യെന്‍ സാല്‍വ എന്ന ഇടപാടുകാരനുമാണ് പിടിയിലായത്. അക്കൗണ്ടില്‍ തിരിമറി നടത്തി പണം തട്ടിയതടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. സാല്‍യുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കും പണം മാറ്റിയിരുന്നു. കമ്പ്യൂട്ടര്‍ സംവിധാനത്തിലടക്കം കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ്.
Tags:    
News Summary - co-operative bank employee arested for scam of 7cr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.