Posted On
date_range Updated On
date_range കർഷക പ്രക്ഷോഭം: മരിച്ചവരുടെ കുടുംബാംഗങ്ങളെ ചൗഹാൻ ഇന്ന് സന്ദർശിക്കും
ഭോപാൽ: മധ്യപ്രദേശിലെ മന്ത്സൗറിൽ നടന്ന പ്രക്ഷോഭത്തിനിടെ വെടിയേറ്റു മരിച്ച കർഷരുടെ കുടംബാംഗങ്ങളെ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ഇന്ന് സന്ദർശിക്കും. രണ്ടാഴ്ചയായി പ്രദേശത്ത് കർഷക പ്രക്ഷോഭം തുടരുകയാണ്.
പ്രക്ഷോഭകർക്ക് നേെരയുണ്ടായ െപാലീസ് വെടിെവപ്പിൽ ആറുേപരാണ് മരിച്ചിരുന്നത്. തുടർന്ന് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചൗഹാൻ നിരാഹാരം അനുഷ്ഠിച്ചിരുന്നു. നിരാഹാരം നാടകം കളിയാെണന്നും മരിച്ചവരുെട കുടുംബാംഗങ്ങളെ കണ്ട് കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ് വേണ്ടതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യയുടെ 72 മണിക്കൂർ സത്യാഗ്രഹവും ഭോപാലിൽ ഇന്ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.