Posted On
date_range Updated On
date_range സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
അഗർത്തല: സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ത്രിപുരയിലെ ദക്ഷിണ ത്രിപുര ജില്ലയിലാണ് ക്രൂര സംഭവം. സംഭവത്തിൽ അയൽവാസിയായ 22കാരൻ ഒളിവിലാണ്.
സ്കൂൽ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരിച്ചിലിൽ കുട്ടിയെ കണ്ടെത്തിയില്ല. പിന്നീട് വീടിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
അയൽവാസിയായ 22കാരനാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ഒളിവിലുള്ള ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.