പെൺകുട്ടിയെ ചൊല്ലി തർക്കം; കൗമാരക്കാരനെ തട്ടി​ക്കൊണ്ടുപോയി മർദിച്ച സഹപാഠികൾക്കെതിരെ കേസ്​

ലഖ്​നോ: പെൺകുട്ടിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച നാലുപേർക്കെതിരെ കേസ്​. യു.പിയിലെ പ്രയാഗ്​രാജിലാണ്​ സംഭവം.

സംഭവത്തിൽ 11ാം ക്ലാസുകാരനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പെൺകുട്ടിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ അറസ്റ്റിലായ 11ാം ക്ലാസുകാരനും മറ്റു മൂന്നുപേരും ചേർന്ന്​ സഹപാഠിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന്​ മർദ്ദിക്കുകയും വിഡിയോയിൽ പകർത്തുകയും ചെയ്​തു.

സംഭവത്തെക്കുറിച്ച്​ പുറത്തുപറഞ്ഞാൽ കുടുംബത്തെയും സഹോദരനെയും കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നു. മൂന്നുമണിക്കൂറിന്​ ശേഷമാണ്​ കൗമാരക്കാരനെ വിട്ടയ​ച്ചതെന്നും കൗമാരക്കാരശന്‍റ അടുത്ത ബന്ധു മാതാപിതാക്കളോട്​ പറഞ്ഞു.

സംഭവത്തിൽ ഒരാളെ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ ​ചോദ്യം ചെയ്​തതായി പൊലീസ്​ അറിയിച്ചു. മറ്റു മൂന്നുപേരും ഒളിവിലാണ്​. പെൺകുട്ടിയെ ചൊല്ലിയുണ്ടായ തർക്കമാണ്​ അതിക്രമത്തിന്​ കാരണമെന്നും പ്രയാഗ്​രാജ്​ പൊലീസ്​ സൂപ്രണ്ട്​ ദിനേശ്​ സിങ്​ പറഞ്ഞു. 

Tags:    
News Summary - Class 11 student kidnapped by classmate in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.