Posted On
date_range Updated On
date_range പുൽവാമയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ ഫ്രാസിപോരയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം.
പുൽവാമ ജില്ലയിലെ മുറാൻ ഗ്രാമത്തിൽ ഭീകരരുടെ സാനിധ്യം ഉണ്ടെന്ന് സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് അർധസൈനിക വിഭാഗവും പൊലീസും ചേർന്ന് പ്രദേശം വളഞ്ഞു. ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
ജമ്മുകശ്മീരിലെ ബരാമുള്ള ജില്ലയിലെ ഉറിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ് ഒരു ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.