പുൽവാമയിൽ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മുവിലെ പുൽവാമ ജില്ലയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട് ടൽ നടക്കുന്നതായി പൊലീസ്. ദക്ഷിണ കശ്മീരിൽ ത്രാലിലെ പിൻഗ്ലിഷ് മേഖലയിൽ തീവ്രവാദി കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിനെ തുടർന്ന് സു രക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.
തുടർന്ന് സൈന്യം തിരിച്ച് വെടിയുതിർത്തുവെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പൂഞ്ചിൽ നാലിടങ്ങളിൽ പാക് വെടിവെപ്പ്
ജമ്മു: പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖയിലെ നാലിടങ്ങളിൽ പാക് സൈന്യം വെടിനിർത്തൽ ലംഘനം നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച പുലർച്ച തുടങ്ങിയ മോർട്ടാർ ആക്രമണവും വെടിവെപ്പും തുടർന്ന് ഇന്ത്യൻ സൈന്യത്തിെൻറ തിരിച്ചടിയും രണ്ടു മണിക്കൂറോളം നീണ്ടു. ഇന്ത്യൻ ഭാഗത്തുനിന്ന് അപായങ്ങൾ ഒന്നും റിേപ്പാർട്ട് ചെയ്യപ്പെട്ടില്ലെന്നും പ്രതിരോധ വക്താവ് അറിയിച്ചു.
ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിനുശേഷം പാകിസ്താെൻറ ഭാഗത്തുനിന്ന് നൂറിലേറെ വെടിനിർത്തൽ ലംഘനങ്ങളാണുണ്ടായത്. സംഭവങ്ങളിൽ നാലു നാട്ടുകാർ കൊല്ലപ്പെടുകയും 80ലേറെ സിവിലിയന്മാർക്ക് പരിക്കേറ്റതായുമാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.