ഭോപ്പാൽ: മഹാരാഷ്ടയിലെ 24കാരെൻറ മരണം നരബലിയെന്ന് സംശയം. ദേവതയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ അമ്മ തന്നെയാണ് 24കാരനെ മഴു കൊണ്ട് വെട്ടികൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ പാന്ന ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. സുനിയഭായി ലോധിയാണ് മകൻ ദ്വാരകയെ കൊപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി തനിക്ക് ദേവതയെ പോലെ തോന്നുന്നുവെന്ന് സുനിയഭായി പറഞ്ഞു. തുടർന്നാണ് മകനെ കൊലപ്പെടുത്തിയത്. സുനിയഭായിയെ അറസ്റ്റ് ചെയ്ത പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകം നടത്തുേമ്പാൾ സുനിയഭായിയുടെ ഭർത്താവും വീട്ടിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഭർത്താവിനെ വിളിച്ചുണർത്തി മകനെ ദൈവത്തിന് ബലി നൽകിയെന്ന് ഇവർ പറഞ്ഞതായി ഗ്രാമവാസികളിലൊരാളായ റാം ഭഗത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.