Posted On
date_range Updated On
date_range പുൽവാമയിൽ തീവ്രവാദികളുടെ വെടിവെപ്പിൽ സിവിലിയൻ കൊല്ലപ്പെട്ടു
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ വെടിവെപ്പിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടു. പുൽവാമയിലെ പിംഗ്ലീ ന മെയ്ൻ റോഡിന് സമീപമാണ് സംഭവം. മുഹമ്മദ് യൂസുഫ് നയ്കൂവിന്‍റെ മകൻ ഷൗക്കത്ത് അഹമ്മദ് നയ്കൂവാണ് മരിച്ചത്.
വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിച്ച കശ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പ് നടക്കാനുണ്ടായ സാഹചര്യം പൊലീസ് പരിശോധിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.