പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ആർ.എസ്.എസ് കാര്യാലയത്തിന് സി.ഐ.എസ്.എഫ് കാവൽ
ന്യൂഡൽഹി: ആർ.എസ്.എസ് കാര്യാലയത്തിന് കേന്ദ്ര വ്യവസായ സുരക്ഷസേനയായ സി.ഐ.എസ്.എഫിന്റെ സായുധ സംരക്ഷണം. ഡൽഹി ജണ്ടേവാലനിലെ കേശവ് കുഞ്ചിലുള്ള ആർ.എസ്.എസ് വളപ്പിന് പ്രത്യേക സംരക്ഷണം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തീരുമാനിച്ചത്.
സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിലായി. നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം നേരത്തെതന്നെ സി.ഐ.എസ്.എഫ് കാവലിലാണ്. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് 'ഇസെഡ്-പ്ലസ്' സുരക്ഷ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.