ചൈനീസ് പാലം: പ്രധാനമന്ത്രി രാജ്യത്തെ പ്രതിരോധിക്കണമെന്ന് രാഹുൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ദേ​ശ​സു​ര​ക്ഷ​യും അ​തി​ർ​ത്തി​യും പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ പാ​​​ങ്ങോ​ങ്ങി​ൽ ചൈ​ന ര​ണ്ടാ​മ​തും പാ​ലം നി​ർ​മി​ച്ചു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്റെ ട്വി​റ്റ​ർ പ്ര​തി​ക​ര​ണം.

''പാ​ങ്ങോ​ങ്ങി​ൽ ചൈ​ന ആ​ദ്യ പാ​ലം നി​ർ​മി​ച്ചു. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ: സാ​ഹ​ച​ര്യം ഞ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്നു. ചൈ​ന ര​ണ്ടാം പാ​ലം നി​ർ​മി​ക്കു​ന്നു. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ: സാ​ഹ​ച​ര്യം ഞ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്നു'' -രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​ക്ക് മേ​ൽ ച​ർ​ച്ച​യി​ല്ല. ഭീ​രു​ത്വ​വും വി​ന​യും നി​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ൾ​കൊ​ണ്ടാ​യി​ല്ല. പ്ര​ധാ​ന​​മ​ന്ത്രി നി​ർ​ബ​ന്ധ​മാ​യും രാ​ജ്യ​ത്തെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Chinese bridge: Rahul urges PM to defend country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.