ന്യൂഡൽഹി: സേവനത്തിനിടെ മരിച്ച സൈനികരുടെ മക്കളുടെ പഠനാവശ്യത്തിന് മുഴുവൻ തുകയും നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നേരത്തേ നൽകി വന്നിരുന്ന ആനുകൂല്യം 2017 മുതൽ 10,000 രൂപയാക്കി വെട്ടിക്കുറിച്ചിരുന്നു. സൈനികരുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് സർക്കാർ തീരുമാനം മാറ്റിയത്.
സേവനത്തിനിടെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ കാണാതാവുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, ബുക്കിനും യൂണിഫോമിനും ചിലവാകുന്ന തുക എന്നിവയാണ് സർക്കാർ നൽകിയിരുന്നത്. എന്നാൽ 2017 ജൂലയ് മുതൽ പതിനായിരത്തിന് മുകളിലുള്ള തുകക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷം വരെ 2,679 വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. 1971 ൽ ബംഗ്ളാദേശ് യുദ്ധത്തിൽ വീരമൃത്യു അടഞ്ഞവരുടെ കുടുംബങ്ങൾക്കുള്ള ആദരവ് എന്ന നിലയിലാണ് ഈ ആനുകൂല്യം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.